ജിസിസി രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്ക് സൗദിയില്‍ 90 ദിവസം മാത്രം അനുമതി

saudi3

സൗദി ട്രാഫിക് നിയമപ്രകാരം പിഴയും മറ്റ് നിയമ നടപടികളും സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 

ജിസിസി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ രാജ്യത്തേക്ക് പ്രവേശിച്ചാല്‍ 90 ദിവസത്തിനകം രാജ്യം വിടുകയോ സൗദി രജിസ്‌ട്രേഷനിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് സൗദി അറേബ്യ. വാഹനം സൗദിയില്‍ പ്രവേശിച്ച തീയതി മുതല്‍ പരമാവധി 3 മാസത്തേക്കാണ് അനുമതി. അനുവദിച്ച കാലാവധി കഴിഞ്ഞും വാഹനം രാജ്യത്ത് തുടരുന്നത് നിയമ ലംഘനമായി കണക്കാക്കും.ഇത്തരക്കാര്‍ക്കെതിരെ സൗദി ട്രാഫിക് നിയമപ്രകാരം പിഴയും മറ്റ് നിയമ നടപടികളും സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 
രാജ്യത്തെ വാഹന ഗതാഗതം ക്രമീകരിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കം.
 

tRootC1469263">

Tags