സൗദി-അമേരിക്ക പ്രതിരോധ സഹകരണം ശക്തമാക്കാന്‍ റിയാദില്‍ ഉന്നതതല ചര്‍ച്ച

saudi

പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ഇരുവരും വിശദമായി വിലയിരുത്തി.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പറുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ഇരുവരും വിശദമായി വിലയിരുത്തി. സൗദിയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രതിരോധ സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി

ഇതിന് പുറമെ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അഡ്മിറല്‍ ബ്രാഡ് കൂപ്പറുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള സംയുക്ത നീക്കങ്ങളെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തിയതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

Tags