ഒമാന്‍ ഉള്‍ക്കടലില്‍ യുഎസ് വ്യോമാക്രമണം ; കാണാതായ മൂന്ന് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരും മരണമടഞ്ഞു

us ship

സംഭവത്തില്‍ ഇന്ത്യ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു.

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരും മരിച്ചതായി കേന്ദ്ര തുറമുഖ കപ്പല്‍ ഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു.


യുഎസ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇറാനില്‍ നിന്നുള്ള എണ്ണയുമായി പോവുകയായിരുന്ന കപ്പലിന് നേരെ തങ്ങളുടെ സൈന്യം കൃത്യതയാര്‍ന്ന ആക്രമണം നടത്തിയതെന്ന് അമേരിക്ക വ്യക്തമാക്കി.
സംഭവത്തില്‍ ഇന്ത്യ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു. അപകടത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ ന്യൂഡല്‍ഹി, യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മേഖലയിലെ സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ ജീവനക്കാരുടെ ജീവന്‍ ഭീഷണിയാകുന്നതില്‍ രാജ്യം കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

Tags