കുഗ്രാമത്തില്‍ നിന്ന് വന്ന് നേടിയെടുത്ത വിജയമാണ് എന്റെ , ഷാരൂഖ് ഖാനെപ്പോലെ കോണ്‍വെന്റിലല്ല പഠിച്ചത്; കങ്കണ

What is the merit of those who insult others for just two minutes of fame?; Kangana Ranaut
What is the merit of those who insult others for just two minutes of fame?; Kangana Ranaut

ഒരു കുഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഇത്രയും വിജയം നേടിയ മറ്റൊരാള്‍ ഉണ്ടാകില്ലെന്നും കങ്കണ പറഞ്ഞു.

രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ നടിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താന്‍ സ്വന്തമാക്കിയ വിജയങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് കങ്കണ റണൗട്ട്. ഒരു കുഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഇത്രയും വിജയം നേടിയ മറ്റൊരാള്‍ ഉണ്ടാകില്ലെന്നും കങ്കണ പറഞ്ഞു. ഷാരൂഖ് ഖാനുമായി താരതമ്യപ്പെടുത്തിയായിരുന്നു നടിയുടെ പരാമര്‍ശം. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയിലാണ് കങ്കണ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.

tRootC1469263">

'എന്തുകൊണ്ടാണ് തനിക്ക് ഇത്രയേറെ വിജയം നേടാനായതെന്ന് ചോദിക്കൂ. ഒരു കുഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്നുവന്ന് മുഖ്യധാരയില്‍ ഇത്രയധികം വിജയം നേടിയ മറ്റൊരാള്‍ ഉണ്ടാകില്ല. നിങ്ങള്‍ ഷാരൂഖ് ഖാനെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം ഡല്‍ഹിയില്‍ നിന്നാണ്, കോണ്‍വെന്റ് വിദ്യാഭ്യാസം നേടിയ ആളാണ്. എന്നാല്‍ ആരും കേട്ടിട്ടില്ലാത്ത ഭാംല എന്ന ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വന്നത്. മറ്റുള്ളവര്‍ക്ക് ഒരു പക്ഷേ വിയോജിപ്പുണ്ടാകാം, പക്ഷേ ഞാന്‍ ആളുകളോട് മാത്രമല്ല, എന്നോടും അത്രയേറെ സത്യസന്ധത പുലര്‍ത്തുന്നതുകൊണ്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നു. കങ്കണ പറഞ്ഞു.

Tags