കുവൈറ്റില്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി; അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി
Nov 19, 2026, 13:48 IST
കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തര മന്ത്രാലയം, വൈദ്യുതി-ജല മന്ത്രാലയം തുടങ്ങിയ പ്രധാന സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധനകളും പൊളിച്ചുനീക്കല്‍ നടപടികളും നടത്തുന്നത്.
രാജ്യത്തെ അനധികൃത കെട്ടിടങ്ങളും കൈയ്യേറ്റങ്ങളും പൊളിച്ചുനീക്കുന്ന നടപടികള്‍ കുവൈറ്റ് കൂടുതല്‍ ഊര്‍ജിതമാക്കി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നിയമലംഘനങ്ങള്‍ പരിഹരിക്കാത്തവര്‍ക്കെതിരെ അതത് ഗവര്‍ണര്‍മാരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കര്‍ശന നടപടികള്‍ ആരംഭിച്ചു.

.jpg)