ഉംറ തീര്‍ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

accident
accident

മസ്‌കറ്റ്: ഉംറ തീര്‍ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് സംഭവം.

ഒമാനില്‍നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (എഴ്), മിസ്ഹബ് കൂത്തുപറമ്ബിന്റെ മകന്‍ ദക്വാന്‍ (ഏഴ്) എന്നിവരാണ് മരിച്ചത്. 

 കുട്ടികള്‍ അപകടസ്ഥലത്തും ഷഹല ആശുപത്രിയിലുമാണ് മരിച്ചത്. മിസ് അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
 

Tags

News Hub