യുഎഇയിലെ തൊഴില്‍ റിക്രൂട്ട്മെന്റ് മേഖല മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്

uae

ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ അനിശ്ചിതത്വം തുടരുന്നതിനാല്‍ വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്

 യുഎഇയിലെ തൊഴില്‍ റിക്രൂട്ട്മെന്റ് മേഖല മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്. പല കമ്പനികളും പുതിയ നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ തൊഴില്‍ തേടുന്നവര്‍ക്കും റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.

ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ അനിശ്ചിതത്വം തുടരുന്നതിനാല്‍ വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ വികസന പദ്ധതികള്‍ പല കമ്പനികളും മാറ്റിവെക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യുകയാണ്. പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകളും യുദ്ധഭീതിയും കാരണം നിരവധി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ അത്യാവശ്യമല്ലാത്ത തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും തൊഴില്‍ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ട്രേഡിങ്, ലോജിസ്റ്റിക്‌സ്, ടൂറിസം, റീട്ടെയില്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളെയാണ് ഈ സാഹചര്യം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. നിലവില്‍ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് പല സ്ഥാപനങ്ങളും മുന്‍ഗണന നല്‍കുന്നത്.

Tags