യുഎഇയില്‍ ജുമുഅ നമസ്കാര സമയത്തില്‍ മാറ്റം: ജനുവരി 2 മുതല്‍ പുതിയ ക്രമം
ലക്ഷ്യം: രാജ്യത്തെ പള്ളികളില്‍ ഏകീകൃത സമയക്രമം നടപ്പിലാക്കുക.
യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയത്തില്‍ മാറ്റം വരുത്തി. 2026 ജനുവരി 2 വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് (12:45 PM) ആരംഭിക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻ്റ്സ്, സകാത്ത് ജനറല്‍ അതോറിറ്റി അറിയിച്ചു.
tRootC1469263">നിലവില്‍ രാജ്യത്ത് ജുമുഅ നമസ്കാരം 1:15 PM-നാണ് നടക്കുന്നത്. രാജ്യത്തുടനീളം ഏകീകൃതമായ സമയക്രമം കൊണ്ടുവരുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം. എല്ലാ എമിറേറ്റുകളിലും ഒരേ സമയത്ത് നമസ്കാരം നടത്തുന്നതിലൂടെ വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
പുതിയ സമയം: 12:45 PM
പ്രാബല്യത്തില്‍ വരുന്ന തീയതി: 2026 ജനുവരി 2, വെള്ളിയാഴ്ച
ലക്ഷ്യം: രാജ്യത്തെ പള്ളികളില്‍ ഏകീകൃത സമയക്രമം നടപ്പിലാക്കുക.
നമസ്കാര ചടങ്ങുകളിലും പ്രഭാഷണങ്ങളിലും കൃത്യസമയത്ത് പങ്കെടുക്കുന്നതിനായി വിശ്വാസികള്‍ നേരത്തെ പള്ളികളില്‍ എത്തണമെന്ന് അതോറിറ്റി അഭ്യർഥിച്ചു.
.jpg)

