യുഎഇയില്‍ പ്രവാസികള്‍ക്ക് വധശിക്ഷ, വിധി ഇസ്രായേല്‍ പൗരനെ കൊലപ്പെടുത്തിയ സംഭവത്തില്‍

murder
murder

പ്രതിപ്പട്ടികയിലെ ആദ്യ മൂന്നു പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

മോള്‍ഡോവന്‍ - ഇസ്രായേല്‍ പൗരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ. ഫെഡറല്‍ കോടതിയുടേതാണ് വിധി. പ്രതിപ്പട്ടികയിലെ ആദ്യ മൂന്നു പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. നാലാം പ്രതിക്ക് ജീവപര്യന്തം തടവിനും വിധിച്ചിട്ടുണ്ട്. 

തടവ് കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും ഉത്തരവിലുണ്ട്. കൊലപാതകത്തിലെ തീവ്രവാദ സ്വഭാവം കണക്കിലെടുത്താണ് കോടതി ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  

പ്രതികള്‍ ഉസ്‌ബൈക് പൗരന്മാരാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 21നാണ് ഇസ്രായേല്‍ പൗരനായ സ്വി കോഗനെ തട്ടിക്കൊണ്ടുപോയത്. പരമ്പരാഗത ജൂത വിഭാഹത്തിന്റെ പ്രതിനിധിയായിരുന്നു സ്വി കോഗന്‍. 28കാരനായ ഇയാള്‍ അബുദാബിയില്‍ ഭാര്യയോടൊപ്പമായിരുന്നു താമസം. ഇയാളെ കാണാനില്ല എന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പരാതി ലഭിച്ച അതേ ദിവസം തന്നെ പ്രതികളെ കണ്ടെത്തി. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ തുര്‍ക്കിയിലേക്ക് കടന്നു കളഞ്ഞിരുന്നു. ഒടുവില്‍ തുര്‍ക്കിഷ് പോലീസിന്റെ സഹായത്തോടെ നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.   

Tags

News Hub