യുഎഇയിൽ മഴയ്ക്ക് സാധ്യത

rain uae

അബുദാബി: യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പകൽ സമയത്ത് അന്തരീക്ഷം പൊതുവെ സാധാരണ നിലയിലായിരിക്കുമെങ്കിലും, ഉച്ചയ്ക്ക് ശേഷം കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റും വീശിയടിച്ചേക്കാം. ഉൾനാടുകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പൊടിക്കാറ്റിനും കാറ്റിൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, ഉൾനാടൻ പ്രദേശങ്ങളിൽ ചൂടും തുടരുകയാണ്. താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തീരപ്രദേശങ്ങളിൽ 38 മുതൽ 44 ഡിഗ്രി വരെയുമാണ് താപനില പ്രതീക്ഷിക്കുന്നത്. കിഴക്കൻ ഉപരിതലത്തിലും മുകളിലുമുള്ള ന്യൂനമർദ്ദ വ്യതിയാനങ്ങളാണ് വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. എന്നാൽ അറേബ്യൻ കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
 

Tags