സ്വദേശികളുടെ 324 കോടി രൂപയുടെ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളി യുഎഇ പ്രസിഡന്റ്

uae president
uae president

ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം

222 സ്വദേശികളുടെ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ആകെ 139 മില്യന്‍ ദിര്‍ഹത്തിന്റെ കടമാണ് എഴുതിത്തള്ളുക, ഏകദേശം 324 കോടി രൂപ
ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. ജോലിയില്‍ നിന്ന് വിരമിച്ച 132 പേരുടെ 86.47 ദശലക്ഷം ദിര്‍ഹവും സാമൂഹിക പിന്തുണ വിഭാഗത്തിന് കീഴില്‍ 90 പൗരന്മാരുടെ 53.4 ദശലക്ഷം ദിര്‍ഹവും എഴുതിത്തള്ളും. ഡിഫോള്‍ട്ട് ഡെബ്റ്റ്‌സ് സെറ്റില്‍മെന്റ് ഫണ്ട് മുഖേനയാണ് ഇളവുകള്‍. ബലിപെരുന്നാളിനോട് അനുബന്ധിച്ച് നേരത്തെ 963 തടവുകാര്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മോചനം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ സാമ്പത്തിക ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കും. യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ നിന്നായി 2910 തടവുകാരാണ് മോചിതരാകുക. ബലിപെരുന്നാളിനോട് അനുബന്ധിച്ച് 985 തടവുകാര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മോചനം നല്‍കി.

tRootC1469263">

Tags