യുഎഇ ദേശീയ ദിനം ; ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക സാംസ്‌കാരിക പരിപാടികളും ഡ്രോണ്‍ പ്രദര്‍ശനവും

global village

ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഈ മാസം 27 മുതല്‍ തന്നെ ഗ്ലോബല്‍ വില്ലേജിന്റെ പ്രധാന പ്രവേശന കവാടങ്ങളും തെരുവുകളും ദേശീയ പതാകയുടെ വര്‍ണങ്ങളാലും പ്രത്യേക ദീപാലങ്കാരങ്ങളാലും പ്രകാശ പൂരിതമാകും.

യുഎഇയുടെ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്ക് വിപുലമായ പരിപാടികളോടെ വരവേല്‍ക്കാനൊരുങ്ങി ദുബായ് ഗ്ലോബല്‍ വില്ലേജ്. ഡിസംബര്‍ 1 മുതല്‍ മൂന്ന് വരെയാണ് പ്രധാന ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.


എങ്കിലും ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഈ മാസം 27 മുതല്‍ തന്നെ ഗ്ലോബല്‍ വില്ലേജിന്റെ പ്രധാന പ്രവേശന കവാടങ്ങളും തെരുവുകളും ദേശീയ പതാകയുടെ വര്‍ണങ്ങളാലും പ്രത്യേക ദീപാലങ്കാരങ്ങളാലും പ്രകാശ പൂരിതമാകും.


ഡിസംബര്‍ രണ്ടിനും മൂന്നിനും രാത്രികളില്‍ ആകാശത്ത് വര്‍ണാഭമായ ഡ്രോണ്‍ ഷോ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുകൂടി ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ തക്കവിധത്തിലാണ് ഡ്രോണ്‍ പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ സാംസ്‌കാരിക കലാപ്രകടനങ്ങളും അരങ്ങേറും.
 

Tags