യുഎഇ ദേശീയ ദിനം ; ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യം

parking

ദേശീയദിനം പ്രമാണിച്ച് ഡിസംബര്‍ 1നും 2നും അവധി പ്രഖ്യാപിച്ചതോടെ നാലു ദിവസത്തെ വാരാന്ത്യമാണ് യുഎഇയിലുള്ളവര്‍ക്ക് ലഭിക്കുന്ന

യുഎഇയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ പൊതു പാര്‍ക്കിങ് സൗജന്യമായി പ്രഖ്യാപിച്ചു. ഈദ് അല്‍ ഇത്തിഹാദ് പൊതു അവധി കണക്കിലെടുത്ത് ഇന്നും നാളെയും വാഹന പാര്‍ക്കിങ് ഫീസ് ഈടാക്കുകയില്ല.

സ്മാര്‍ട്ട് പാര്‍ക്കിങ് യാര്‍ഡുകള്‍ക്കും പ്രത്യേക പെയ്ഡ് പാര്‍ക്കിങ് സോണുകള്‍ക്കും ബാധകമല്ല. സാധാരണ നിലയില്‍ ഷാര്‍ജയില്‍ വെള്ളിയാഴ്ചകളില്‍ പാര്‍ക്കിങ് സൗജന്യമാണ്.
ദേശീയദിനം പ്രമാണിച്ച് ഡിസംബര്‍ 1നും 2നും അവധി പ്രഖ്യാപിച്ചതോടെ നാലു ദിവസത്തെ വാരാന്ത്യമാണ് യുഎഇയിലുള്ളവര്‍ക്ക് ലഭിക്കുന്നത്.
 

tRootC1469263">

Tags