യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്
Updated: Nov 29, 2024, 14:50 IST
ഓഫര്‍ ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി അഞ്ചു വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാഹനമോടിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഉമ്മുല്‍ ഖുവൈന്‍ ഭരണകൂടം. ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് നല്‍കുന്നതായി ഉമ്മുല്‍ ഖുവൈന്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചു. ഓഫര്‍ ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി അഞ്ചു വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈദുല്‍ ഇത്തിഹാദ് എന്ന പേരില്‍ ഈ വര്‍ഷം മുതല്‍ വിളിക്കപ്പെടുന്ന യുഎഇയുടെ അമ്പത്തി മൂന്നാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഓഫര്‍ നല്‍കുന്നതെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലീസ് അറിയിച്ചു. വാഹനമോടിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാനും കുമിഞ്ഞുകൂടിയ പിഴ അടക്കാനും അവസരം നല്‍കുന്നതിനാണ് പിഴയില്‍ 50 ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.