യുഎഇ ദേശീയ ദിനം: ദുബായില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസത്തെ അവധി
വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കും.
യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായിലെ സ്വകാര്യ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട് ബുധനാഴ്ച മുതല്‍ ഡിസംബര്‍ നാല് വെള്ളിയാഴ്ച വരെയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ ഏഴ് തിങ്കളാഴ്ച ക്ലാസുകളും മറ്റ് പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
ദുബായിലെ നഴ്സറികള്‍ക്ക് ഡിസംബര്‍ രണ്ട് ബുധന്‍, ഡിസംബര്‍ മൂന്ന് വ്യാഴം ദിവസങ്ങളിലാണ് അവധി. എന്നാല്‍, രക്ഷിതാക്കളുടെയും കുട്ടികളുടെയും സൗകര്യം പരിഗണിച്ച് ഡിസംബര്‍ നാല് വെള്ളിയാഴ്ചയും അവധി നല്കുന്നതില് സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഴ്സറികളും ഡിസംബര്‍ ഏഴ് തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായര്‍ വാരാന്ത്യ അവധികള്‍ കൂടി ഉള്‍പ്പെടുന്നതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അഞ്ച് ദിവസത്തെ അവധി ലഭിക്കും.
.jpg)

