യുഎഇ ദേശീയ ദിന ആഘോഷങ്ങള്‍ ; നിരത്തില്‍ നിയമങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊലീസ്

uae

അവധി ദിവസങ്ങളായതിനാല്‍ അടുത്ത ആഴ്ച രാജ്യത്തെ നിരത്തുകളില്‍ വലിയ തിരക്കും ആഘോഷങ്ങളും പ്രതീക്ഷിക്കാം

യുഎഇയുടെ 55-ാം ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, സുരക്ഷിതവും മാന്യവുമായ ആഘോഷങ്ങള്‍ ഉറപ്പാക്കാന്‍ രാജ്യത്തെ വിവിധ പൊലീസ് വിഭാഗങ്ങള്‍ പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ച് വാഹനമോടിക്കുന്നവര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഘോഷവേളകളില്‍ നിയമങ്ങള്‍ ലംഘിക്കുന്നത് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുമെന്നും നഗരങ്ങളുടെ ഭംഗി നശിപ്പിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
അവധി ദിവസങ്ങളായതിനാല്‍ അടുത്ത ആഴ്ച രാജ്യത്തെ നിരത്തുകളില്‍ വലിയ തിരക്കും ആഘോഷങ്ങളും പ്രതീക്ഷിക്കാം

വാഹനമോടിക്കുന്നവര്‍ ഗതാഗത നിയമങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം. മറ്റ് ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണം. വാഹനങ്ങളുടെ ജനാലകളിലൂടെയോ സണ്‍റൂഫിലൂടെയോ പുറത്തേക്ക് തലയിടുകയോ വാഹനത്തിന് മുകളില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യരുത്.

ആഘോഷങ്ങള്‍ക്കിടെ സ്‌പ്രേ ഉപയോഗിക്കുന്നതും നിരത്തുകളില്‍ മാലിന്യം വലിച്ചെറിയുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ പൂര്‍ണ്ണ ശ്രദ്ധ റോഡിലായിരിക്കണം. വാഹനറാലികള്‍ സംഘടിപ്പിക്കുന്നതും പെട്ടെന്നുള്ള വാഹനക്കൂട്ടങ്ങളും ഒഴിവാക്കണം. ഗതാഗത തടസ്സം ഉണ്ടാക്കുകയോ റോഡുകള്‍ തടയുകയോ ചെയ്യരുത്.

Tags