യുഎഇ ദേശീയദിനാഘോഷം; ഈദ് അല്‍ ഇത്തിഹാദിന് അവധി പ്രഖ്യാപിച്ചു

uae


ഡിസംബര്‍ 2 മുതല്‍ 4 വരെയായിരിക്കും ഔദ്യോഗിക അവധിയെന്ന് യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

യുഎഇയുടെ 55-ാമത് ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി അവധി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ ദേശീയദിനാഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവധി പ്രഖ്യാപനം. യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നു ദിവസം പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ചേരുന്നതോടെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസത്തെ നീണ്ട അവധി ലഭിക്കും. 


ഡിസംബര്‍ 2 മുതല്‍ 4 വരെയായിരിക്കും ഔദ്യോഗിക അവധിയെന്ന് യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ശനി , ഞായര്‍ അവധിക്ക് ശേഷം ഡിസംബര്‍ 7 തിങ്കളാഴ്ചയാകും ജീവനക്കാര്‍ തിരികെ ജോലികളില്‍ പ്രവേശിക്കുക.

Tags