യുഎഇ ലോട്ടറിയില്‍ 15 കോടി സമ്മാനം; ജോലി രാജിവെച്ച് മഹീന്ദ്ര താര്‍ വാങ്ങാനൊരുങ്ങി ഇന്ത്യക്കാരനായ സെക്യൂരിറ്റി ഗാര്‍ഡ്

winner

സമ്മാനത്തുകയില്‍ ഒരു ഭാഗം കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കായി വിനിയോഗിക്കുമെന്നും സ്വന്തം നാട്ടില്‍ വീട് നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസിക്ക് ഭാഗ്യം കടാക്ഷിച്ചു. ലോട്ടറിയില്‍ ഏകദേശം 15 കോടി രൂപ (ഏകദേശം 6.5 മില്യണ്‍ ദിര്‍ഹം) സമ്മാനം നേടിയ അദ്ദേഹം ജോലി രാജിവെക്കാനും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനും പദ്ധതിയിടുകയാണ്.വര്‍ഷങ്ങളായി യുഎഇയില്‍ ജോലി ചെയ്തുവരുന്ന വിജയി, സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നും പിന്നീട് കുടുംബാംഗങ്ങളുമായി സന്തോഷവാര്‍ത്ത പങ്കുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സമ്മാനത്തുകയില്‍ ഒരു ഭാഗം കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കായി വിനിയോഗിക്കുമെന്നും സ്വന്തം നാട്ടില്‍ വീട് നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഏറെ നാളത്തെ ആഗ്രഹമായിരുന്ന മഹീന്ദ്ര താര്‍വാങ്ങാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോട്ടറി വിജയത്തിന് പിന്നാലെ ജോലി ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കടബാധ്യതകള്‍ തീര്‍ത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി നിക്ഷേപങ്ങള്‍ക്കുമായി തുക ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags