യുഎഇയിൽ കനത്ത മഴ തുടരുന്നു

rain uae
rain uae

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച ഉച്ച മുതൽ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിലും കാലാവസ്ഥ മോശമായി തുടരുമെന്നും വാരാന്ത്യത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

tRootC1469263">

മോശം കാലാവസ്ഥ ശനിയാഴ്ചയും ഞായറാഴ്ചയും തുടരും വെള്ളിയാഴ്ച രാവിലെയാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. എങ്കിലും മേഘ രൂപീകരണം സജീവമായതിനാൽ ശനി, ഞായർ ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റും കാഴ്ചപരിധി കുറയുന്നതും യാത്രക്കാർക്ക് വെല്ലുവിളിയാകുന്നുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Tags