ടെക്‌സസിലെ മിന്നല്‍ പ്രളയം, അനുശോചനമറിയിച്ച് യുഎഇ

uae
uae

മധ്യ ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ ഇതുവരെയുള്ള മരണസംഖ്യ 78 ആണ്.

അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി പേര്‍ മരിക്കുകയും കാണാതാവുകയും ചെയ്ത സംഭവത്തില്‍ യുഎഇ അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

tRootC1469263">

മധ്യ ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ ഇതുവരെയുള്ള മരണസംഖ്യ 78 ആണ്. 41 പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരില്‍ 28 പേര്‍ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ വേനല്‍ക്കാല ക്യാമ്പില്‍ ഉണ്ടായിരുന്ന 10 പെണ്‍കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. 850 പേരെ രക്ഷപ്പെടുത്തി.

Tags