യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് ; 20 ലക്ഷം പേര്‍ അംഗങ്ങളായി

google news
uae

തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇ ഏര്‍പ്പെടുത്തിയ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് സ്‌കീമില്‍ ഇതുവരെ 20 ലക്ഷം പേര്‍ ചേര്‍ന്നു. നാലര മാസത്തിനിടെയാണ് ഇത്രയും പേര്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ അംഗമായത്. ഇതില്‍ 40000 പേര്‍ സ്വദേശികളാണെന്ന് മാനവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രി ഡോ അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ വ്യക്തമാക്കി. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
ജൂണ്‍ 30 നകം ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. നിലവില്‍ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും പോളിസി നിര്‍ബന്ധം. 
 

Tags