ഇറാന്‍ പ്രതിസന്ധി സൃഷ്ടിക്കവേ ആയിരക്കണക്കിന് പാക്ക് തൊഴിലാളികളെ നാടുകടത്തി യുഎഇ
പതിനായിരക്കണക്കിന് പേര്‍ ഈ നടപടിയില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
യുഎഇ അധികൃതര്‍ ആയിരക്കണക്കിന് പാകിസ്ഥാനി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും ഷിയ മുസ്ലിംകളാണെന്നാണ് ആരോപണമുണ്ട്. നിരവധി തൊഴിലാളികളെ ആദ്യം അറസ്റ്റ് ചെയ്ത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തശേഷം തടങ്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് പാകിസ്ഥാനിലേക്കുള്ള വിമാനങ്ങളില്‍ കയറ്റി അയച്ചുവെന്നാണ് ആരോപണം.
പതിനായിരക്കണക്കിന് പേര്‍ ഈ നടപടിയില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ബാങ്കുകളിലെ പണം പിന്‍വലിക്കാനോ സാമ്പത്തിക കാര്യങ്ങള്‍ ക്രമീകരിക്കാനോ അവസരം നല്‍കാതെയാണ് പലരെയും തിരിച്ചയച്ചതെന്നും ആരോപണമുണ്ട്.
നാടുകടത്തപ്പെട്ടവരില്‍ പലരും പതിറ്റാണ്ടുകളായി യുഎഇയില്‍ ജോലി ചെയ്തിരുന്നവരാണ്. വിദേശത്ത് ജോലി ചെയ്യുന്ന പാകിസ്ഥാനികളുടെ പണമിടപാടുകള്‍ പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാന വിദേശനാണ്യ വരുമാന മാര്‍ഗമാണ്.
അമേരിക്കയും ഇറാനും തമ്മിലുള്ള വിഷയങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ ഇസ്ലാമാബാദ് ശ്രമിക്കുന്ന സാഹചര്യത്തില്‍ യുഎഇ പാകിസ്ഥാന്‍ ബന്ധത്തില്‍ സംഘര്‍ഷം ഉയരുന്നതായും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
.jpg)

