രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതും യുഎഇ ഇന്ത്യയെ അറിയിച്ചത് വൈകി

uae
uae

യുഎഇയില്‍ വധശിക്ഷ വിധിച്ച 29 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നാണ് അടുത്തിടെ വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്. 

യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതും യുഎഇ ഇന്ത്യയെ അറിയിച്ചത് വൈകിയെന്ന് സൂചന. കഴിഞ്ഞ മാസം പതിനാലിനാണ് വധശിക്ഷ നടപ്പാക്കാന്‍ പോകുന്ന കാര്യം മകന്‍ വിളിച്ചറിയിച്ചതെന്ന് മലയാളികളിലൊരാളായ പിവി മുരളീധരന്റെ അച്ഛന്‍ കേശവന്‍ അറിയിച്ചു. യുഎഇയില്‍ വധശിക്ഷ വിധിച്ച 29 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നാണ് അടുത്തിടെ വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്. 
കാസര്‍ഗോഡ് സ്വദേശി പിവി മുരളീധരന്‍, തലശ്ശേരിയിലെ മുഹമ്മദ് റിനാഷ് എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതായാണ് വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചത്. യുഎഇ സര്‍ക്കാര്‍ ഫെബ്രുവരി 28നാണ് കേന്ദ്രത്തെ ഇക്കാര്യം അറിയിച്ചത്. മകന്‍ വിളിച്ച് ശിക്ഷ നടപ്പാക്കാന്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു എന്ന് മുരളീധരന്റെ അച്ഛന്‍ അറിയിച്ചു. തിരൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരന്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് അടക്കം മോചനത്തിനായി സംസാരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും ബന്ധപ്പെട്ടിരുന്നു. സംസ്‌കാരത്തിന് യുഎഇയിലേക്ക് പോകുന്നില്ലെന്നും കുടുംബം അറിയിച്ചു. 
കഴിഞ്ഞ പതിനഞ്ചിനാണ് യുപി സ്വദേശി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയത്. മുരളീധരന്റെയും മുഹമ്മദ് റിനാഷിന്റെയും വധശിക്ഷയും ഇതേ ദിവസം നടപ്പാക്കി എന്നാണ് സൂചന. എന്നാല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയ്ക്ക് വിവരം കിട്ടിയത് 28നാണ്. യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന് വധശിക്ഷ വിധിച്ചത്.

Tags