യു എ ഇ ഇന്ധനവില കുറച്ചു
Jul 1, 2026, 06:08 IST
ഡീസലില്‍ കാര്യമായ കുറവുണ്ട്.
അമേരിക്ക - ഇറാന്‍ സമാധാന കരാറിന് പിന്നാലെ യു എ ഇ ഇന്ധനവില കുറച്ചു. മാസങ്ങളോളം തുടര്‍ച്ചയായ വര്‍ധനവിന് ശേഷമാണ് ഇത്. സൂപ്പര്‍ 98 പെട്രോള്‍ 3.95 ദിര്‍ഹത്തില്‍ നിന്ന് 3.40 ആയി താഴ്ന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ 3.29 ദിര്‍ഹമായി കുറഞ്ഞു. നേരത്തെ ഇത് 3.83 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ 3.76 ദിര്‍ഹത്തില്‍ നിന്ന് 3.21 ആയി കുറഞ്ഞു.
ഡീസലില്‍ കാര്യമായ കുറവുണ്ട്. 4.33 ദിര്‍ഹത്തില്‍ നിന്ന് 3.6 ദിര്‍ഹമായി കുറഞ്ഞു. യുദ്ധത്തിന് പിന്നാലെ ഇന്ധനവില അറുപത് ശതമാനത്തോളം ഉയര്‍ന്നിരുന്നു. പ്രവാസികള്‍ക്കുള്‍പ്പടെ വലിയ ആശ്വാസമാണ് തീരുമാനം.
.jpg)

