കുവൈറ്റിനെ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണുകള്‍, അപലപിച്ച് യുഎഇ

uae

രാജ്യസുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും യുഎഇ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

കുവൈറ്റിന് നേരെയുണ്ടായ ഡ്രോണാക്രമണത്തില്‍ ഇറാനെ അപലപിച്ച് യുഎഇ.കുവൈറ്റിന്റെ പരമാധികാരത്തിന് മേലുള്ള അതിക്രമമാണ് ഇറാന്‍ നടത്തിയിട്ടുള്ളതെന്നും ഇത് രാജ്യസുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും യുഎഇ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

കുവൈറ്റ് ഓയില്‍ കമ്പനി നടത്തുന്ന മൂന്ന് അതിര്‍ത്തി പോസ്റ്റുകളും ഒരു ഓഫ്‌ഷോര്‍ ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം.നിരവധി വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനെതിരെ പ്രതികരണവുമായി യുഎഇ രംഗത്തുവന്നിരിക്കുന്നത്. 

Tags