ഇറാനിലെ എംബസി അടച്ചുപൂട്ടി യുഎഇ ; നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കും
Mar 2, 2026, 07:16 IST
ഗള്‍ഫ് രാജ്യങ്ങളിലെ തുടര്‍ച്ചയായ അക്രമണങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎഇ. ഇറാനിലെ എംബസി യുഎഇ അടച്ചു.അംബാസിഡര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ സാധാരണ ജനങ്ങള്‍ക്കും അടിസ്ഥാന സൌകര്യങ്ങള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.
ഗള്‍ഫ് രാജ്യങ്ങളിലെ തുടര്‍ച്ചയായ അക്രമണങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
.jpg)


