മെര്‍ക്കുറി അടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വിലക്കി യുഎഇ
Sep 13, 2023, 14:37 IST

മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തെര്‍മോ മീറ്ററുകള്‍, രക്തസമ്മര്‍ദ്ദ ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു.
ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതിനും വിലക്കി. ഇറക്കുമതി ചെയ്ത ഏതെങ്കിലും മെഡിക്കല്‍ ലബോറട്ടറി ഉപകരണങ്ങള്‍ അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.
രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇതു ബാധകമാണ്.