നബിദിനത്തിന് സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

holiday
holiday

വാരാന്ത്യ അവധിയായ ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ചേരുന്നതോടെ മിക്ക ജീവനക്കാര്‍ക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും.

 യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്.


വാരാന്ത്യ അവധിയായ ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ചേരുന്നതോടെ മിക്ക ജീവനക്കാര്‍ക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഹിജ്റ കലണ്ടറിലെ റബി അല്‍ അവ്വല്‍ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സെപ്റ്റംബര്‍ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. 

tRootC1469263">

Tags