എണ്ണയിതര മേഖലയിലെ വിദേശവ്യാപാരത്തില്‍ ചരിത്രനേട്ടവുമായി യുഎഇ

uae

കുതിച്ചുചാട്ടത്തെ 'ചരിത്രപരം' എന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിശേഷിപ്പിച്ചത്.

എണ്ണയിതര മേഖലയിലെ വിദേശവ്യാപാരത്തില്‍ ചരിത്രനേട്ടവുമായി യുഎഇ. 2026-ന്റെ ആദ്യ ആറു മാസങ്ങളില്‍ യുഎഇയുടെ എണ്ണയിതര വിദേശവ്യാപാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.1 ശതമാനം വര്‍ദ്ധിച്ച് 1.94 ട്രില്യണ്‍ ദിര്‍ഹത്തില്‍ (527 ബില്യണ്‍ ഡോളര്‍) എത്തി. ഇതാദ്യമായാണ് ആറു മാസത്തെ കാലയളവില്‍ എണ്ണയിതര വ്യാപാരം 2 ട്രില്യണ്‍ ദിര്‍ഹമെന്ന നാഴികക്കല്ലിനോട് ഇത്രയധികം അടുക്കുന്നത്.

കുതിച്ചുചാട്ടത്തെ 'ചരിത്രപരം' എന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിശേഷിപ്പിച്ചത്. 2024-ലെ ആദ്യ പകുതിയെ അപേക്ഷിച്ച് 39.6 ശതമാനവും, 2023-നേക്കാള്‍ 54.5 ശതമാനവും, 2022-നേക്കാള്‍ 78.8 ശതമാനവും വര്‍ദ്ധനവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 2019, 2021 വര്‍ഷങ്ങളിലെ ഇതേ കാലയളവിനേക്കാള്‍ രണ്ടിരട്ടിയിലധികം വളര്‍ച്ചയാണ് എണ്ണയിതര വിദേശവ്യാപാരത്തില്‍ ഉണ്ടായിട്ടുള്ളത്.

Tags