മയക്കുമരുന്ന് കൈവശം വെച്ചതിനെ തുടര്‍ന്ന് കുവൈറ്റില്‍ രാജകുടുംബാംഗം ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

arrest

ആരും നിയമത്തിന് അതീതരല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മയക്കുമരുന്ന് കൈവശം വെച്ചതിനെ തുടര്‍ന്ന് കുവൈറ്റില്‍ രാജകുടുംബാംഗം ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. മയക്കുമരുന്നും സൈക്കോട്രോപിക് ഉല്‍പ്പന്നങ്ങളും കൈവശം വെച്ചതിനാലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ആരും നിയമത്തിന് അതീതരല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഫോര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

1.2 കിലോഗ്രാം ഹാഷിഷ്, 262 ലിറിക കാപ്സ്യൂള്‍, 100 ക്സനാക്സ് ടാബ് ലറ്റുകള്‍, 200 ട്രമല്‍ ടാബ് ലറ്റുകള്‍ 38 ഡ്രഗ് ടാബ് ലറ്റുകള്‍, നാല് പ്രിസ്ഷന്‍ സ്‌കെയിലുകള്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 

Tags