ഒമാനില്‍ പുതിയ രണ്ട് വിമാനത്താവളങ്ങള്‍ വരുന്നു
ഒമാനിലെ പ്രധാന ടൂറിസം കേന്ദ്രമായ ജബല്‍ അഖ്ദറില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
ഒമാനില്‍ പുതിയതായി രണ്ട് വിമാനത്താവളങ്ങള്‍ കൂടി വരുന്നു. ജബല്‍ അഖ്ദറിലും മസീറയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിനായി ഒമാന്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജബല്‍ അഖ്ദറില്‍ വിമാനത്താവളത്തിന്റെ സാങ്കേതിക പഠനങ്ങള്‍ക്കായി പ്രത്യേക ടെണ്ടറാണ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 12 ആണ് ടെണ്ടറുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒമാനിലെ പ്രധാന ടൂറിസം കേന്ദ്രമായ ജബല്‍ അഖ്ദറില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
tRootC1469263">മസീറ ദ്വീപില്‍ പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ രൂപകല്‍പ്പനക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. നിലവില്‍ യാത്രാ സൗകര്യങ്ങള്‍ക്കായി ഫെറികളെയും പരിമിതമായ വിമാന സര്‍വീസുകളെയും മാത്രം ആശ്രയിക്കുന്ന മസീറ നിവാസികള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. രാജ്യത്തെ വ്യോമയാന ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
.jpg)


