അബുദാബിയില്‍ രണ്ട് പ്രധാന റോഡുകള്‍ ഭാഗികമായി അടച്ചിടുന്നു


ജനുവരി 28 ചൊവ്വാഴ്ച മുതല്‍ ഫെബ്രുവരി 28 വെള്ളിയാഴ്ച വരെയാണ് ശൈഖ സലാമ ബിന്‍ത് ബുട്ടി റോഡ് (ഇ45) റോഡ് അടച്ചിടുക
അബുദാബിയില്‍ രണ്ട് പ്രധാന റോഡുകള്‍ ഭാഗികമായി അടച്ചിടുന്നു. അബുദായിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററാണ് (എഡി മൊബിലിറ്റി) ഇക്കാര്യം അറിയിച്ചത്. അല്‍ ദഫ്ര മേഖലയിലെ ശൈഖ സലാമ ബിന്‍ത് ബുട്ടി റോഡ് (ഇ45), അല്‍ ദഫ്ര മേഖലയിലെ മദീനത്ത് സായിദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മക്തൂം അല്‍ഫാന്ദിഅല്‍ മസ്‌റൂയി സ്ട്രീറ്റ് എന്നീ റോഡുകളാണ് ഭാഗികമായി അടച്ചിടുന്നത്.
ജനുവരി 28 ചൊവ്വാഴ്ച മുതല്‍ ഫെബ്രുവരി 28 വെള്ളിയാഴ്ച വരെയാണ് ശൈഖ സലാമ ബിന്‍ത് ബുട്ടി റോഡ് (ഇ45) റോഡ് അടച്ചിടുക. ഏപ്രില്‍ 30 വരെയാണ് മക്തൂം അല്‍ഫാന്ദിഅല്‍ മസ്‌റൂയി സ്ട്രീറ്റ് അടച്ചിടുകയെന്ന് എഡി മൊബിലിറ്റി അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
നിയന്ത്രണം ഏര്‍പ്പെടുത്തിയ സമയങ്ങളില്‍ ഹെവി ട്രക്കുകളുടെ ഡ്രൈവര്‍മാര്‍ക്ക് സമാന്തര പാതകളിലൂടെ സഞ്ചരിക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അല്‍ ഗുവൈഫത് റോഡ്, മുസ്സഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അല്‍ ഐന്‍ ട്രക്ക് റോഡ് (ഇ30) ഉപയോഗിക്കാം. ദുബൈയില്‍ നിന്ന് വരുന്നവര്‍ക്ക് അല്‍ ഫയാ ട്രക്ക് റോഡ് (ഇ75) ഉപയോഗിക്കാം. മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ നിന്നും സ്വെയ്ഹാന്‍ റോഡില്‍ നിന്നും വരുന്നവര്‍ക്ക് അല്‍ ഹഫാര്‍-അല്‍ ഫയാ റോഡ് ഉപയോഗിക്കാം.
