അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
രണ്ട് പേർ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു .ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
അബുദാബി: അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു .ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സ്വൈഹാൻ സ്ട്രീറ്റില്‍ വ്യാഴാഴ്ച പുലർച്ചെ ഇറാനില്‍ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാല്‍, തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവസ്ഥലത്ത് അടിയന്തര സേവന വിഭാഗങ്ങള്‍ ഉടൻ തന്നെ എത്തിച്ചേരുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. നിലവില്‍ സുരക്ഷാ ഏജൻസികള്‍ പ്രദേശം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുത് എന്നും സർക്കാർ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ കർശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
.jpg)


