ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

accident
accident

മരിച്ച രണ്ടുപേരും ഏഷ്യന്‍ സ്വദേശികളാണ്.

ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിസ്വ-മസ്‌കറ്റ് റോഡിലാണ് അപകടം ഉണ്ടായത്. ബിദിയ പാലത്തിനടിയില്‍ ഉണ്ടായ പല വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.


സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലുണ്ടായ ഈ അപകടത്തില്‍ രണ്ട് ട്രക്കുകള്‍ തമ്മില്‍ ഇടിച്ചത് മൂലം, അതേ ലെയിനില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന അഞ്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് വലിയ ഗതാഗത കുരുക്ക് ഉണ്ടായി. റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം മരിച്ച രണ്ടുപേരും ഏഷ്യന്‍ സ്വദേശികളാണ്. പരിക്കേറ്റവര്‍ക്ക് വേണ്ട വൈദ്യ സഹായം നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

tRootC1469263">

അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിസ്വയില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള ഗതാഗതം താല്‍ക്കാലികമായി തിരിച്ചു വിട്ടിട്ടുണ്ട്. 

Tags