ദുബായില്‍ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലില്‍ പതിച്ച് രണ്ട് മരണം
Updated: Oct 20, 2025, 14:28 IST
അപകടത്തില്‍ വിമാനത്താവളത്തിലെ ജീവനക്കാരായ രണ്ടുപേരാണ് മരിച്ചത്
ഹോങ്കോംഗ്: ദുബായില്‍ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലില്‍ പതിച്ച് രണ്ട് മരണം. ഇന്ന് പുലർച്ചെയാണ് സംഭവം.ഹോങ്കോംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിയ വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു.
tRootC1469263">പ്രാദേശിക സമയം പുലർച്ചെ 3.50നായിരുന്നു അപകടമുണ്ടായതെന്നാണ് പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ഉടൻതന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ വിമാനത്താവളത്തിലെ ജീവനക്കാരായ രണ്ടുപേരാണ് മരിച്ചത്
.jpg)


