മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് ഇറാന്‍ പൗരന്മാര്‍ ഒമാനില്‍ പൊലീസ് പിടിയില്‍
വലിയ അളവില്‍ ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, മരിജുവാന, 68,000-ത്തിലധികം സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ ഇവരില്‍ നിന്നും പൊലീസ് കണ്ടെത്തി
വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് ഇറാന്‍ പൗരന്മാര്‍ ഒമാനില്‍ പൊലീസ് പിടിയില്‍. ഇറാനില്‍ നിന്നുള്ള രണ്ട് പ്രവാസികള്‍ ഒരു മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് 68,000-ത്തിലധികം സൈക്കോട്രോപിക് ഗുളികകളും മറ്റ് മയക്കുമരുന്നുകളും കടത്തുന്നതിനിടെയാണ് പിടിയിലായത്.
വലിയ അളവില്‍ ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, മരിജുവാന, 68,000-ത്തിലധികം സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ ഇവരില്‍ നിന്നും പൊലീസ് കണ്ടെത്തി. ഇറാനില്‍ നിന്നും ഒമാനി സമുദ്രാതിര്‍ത്തിയിലേക്ക് അനധികൃതമായി പ്രവേശിച്ച മത്സ്യബന്ധന ബോട്ട് റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡ് യൂണിറ്റുകള്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരില്‍ നിന്നും മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. പൊലീസ് പിടിയിലായ രണ്ട് ഇറാന്‍ പൗരന്മാര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ നിലവില്‍ പുരോഗമിച്ച് വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
.jpg)


