മക്കയെ ലക്ഷ്യമിട്ട് രണ്ട് ഹൂതി ഡ്രോണുകള്‍ ; വെടിവച്ചിട്ടെന്ന് സൗദി

saudi3

സൗദിയുടെ റിഫൈനറികളും സൈനികത്താവളങ്ങളും മാത്രമാണ് ആക്രമിച്ചിട്ടുള്ളതെന്നു ഹൂതി വക്താവ് യഹ്യ സരീ പറഞ്ഞു.

മക്ക ലക്ഷ്യമിട്ട ഹൂതികളുടെ രണ്ടു ഡ്രോണുകള്‍ വെടിവച്ചിട്ടെന്നു സൗദി സഖ്യസേന പറഞ്ഞു. മക്ക ലക്ഷ്യമിട്ടെന്ന ആറോപണം ഹൂതികള്‍ നിഷേധിച്ചു. സൗദിയുടെ റിഫൈനറികളും സൈനികത്താവളങ്ങളും മാത്രമാണ് ആക്രമിച്ചിട്ടുള്ളതെന്നു ഹൂതി വക്താവ് യഹ്യ സരീ പറഞ്ഞു.

റിയാദ് ലക്ഷ്യമിട്ട രണ്ട് മിസൈലുകളും തടഞ്ഞതായി സൗദി അറിയിച്ചു. മിസൈല്‍ ഭാഗം പതിച്ച് സൗദി പൗരനും പരുക്കേറ്റു. വീടിനും വാഹനത്തിനും കേടുപാടുണ്ട്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കിയിരിക്കുകയാണ്.
 

Tags