ഒമാനില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനംകുത്തൊഴുക്കില്‍ പെട്ട് രണ്ട് പേർ മരിച്ചു, ഒരാളെ കാണാതായി
Updated: Mar 23, 2026, 10:48 IST
ബർകയിലെ സൂകിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം.
പട്ടാമ്പി: ഒമാനിലെ ബർകയില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനംകുത്തൊഴുക്കില്‍ പെട്ട് രണ്ട് പേർ മരിച്ചു.ഒരാളെ കാണാതായി.ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.
തൃത്താല സ്വദേശികളായ ഷാമില ലുബിഷാദ് (32),യൂസഫ് (37)എന്നിവരാണ് മരിച്ചത്.കാണാതായ യൂസഫിന്റെ മാതാവ് റംലത്തിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ലുബിഷാദും മക്കളും അടക്കം ആറുപേർ രക്ഷപ്പെട്ടു.അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം അപ്പുറത്ത് നിന്നാണ് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തിയത്.ബർകയിലെ സൂകിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം.
മസ്‌കത്തിലെ സീബില്‍ സൈക്കിള്‍ ഷോപ് നടത്തുകയാണ് ലുബിഷാദ്.മൃതദേഹങ്ങള്‍ ബർക സർക്കാർ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
.jpg)


