കുവൈത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച രണ്ടുപേര്‍ പിടിയില്‍; വണ്ടികള്‍ പിടിച്ചെടുത്ത് പൊളിക്കാന്‍ ഉത്തരവ്
സാഹസികമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.
പൊതുനിരത്തില്‍ മറ്റ് യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധം അപകടകരമായി വാഹനമോടിച്ച രണ്ട് യുവാക്കളെ കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. സാഹസികമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.
സെക്യൂരിറ്റി കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സംഭവത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് പൊളിക്കല്‍ കേന്ദ്രത്തിലേക്ക് അയക്കാന്‍ ഉത്തരവിട്ടു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
.jpg)

