സൗദിയെ നടുക്കി ഇരട്ട ബസ് അപകടങ്ങള്‍ ; എട്ടു മരണം

bus

അപകടത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സൗദിയില്‍ രണ്ടിടത്തുണ്ടായ റോഡപകടത്തില്‍ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. അല്‍ഖസീം പ്രവിശ്യയിലുണ്ടായ ബസ് അപകടത്തില്‍ നാലു പേര്‍ മരിച്ചു. അപകടത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


പ്രാഥമിക വിവരങ്ങള്‍ പ്രകാരം നാലു മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി സെന്റര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇതിനിടെ സുല്‍ഫി ഹായില്‍ റോഡിലുണ്ടായ ബസ് അപകടത്തില്‍ ഒരേ കുടുംബത്തിലെ നാല് സൗദി വനിതകള്‍ മരിച്ചു.
 

Tags