രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് നാളെ ഒമാനില്‍

erdogan
erdogan

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉര്‍ദോഗന്റെ ഔദ്യോഗിക സന്ദര്‍ശനം.

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദോഗന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ഒമാനിലെത്തും. സുല്‍ത്താന്‍ ഹൈതം ബംന്‍ താരികുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉര്‍ദോഗന്റെ ഔദ്യോഗിക സന്ദര്‍ശനം.

tRootC1469263">


ഒമാനും തുര്‍ക്കിയയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദവും സഹകരണവും വര്‍ധിപ്പിക്കുന്നതിന്റെ ചട്ടക്കൂടിലാണ് ഈ സന്ദര്‍ശനമെന്നും ഇരു രാജ്യങ്ങളുടേയും വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധതയെ ഇതു പ്രതിഫലിപ്പിക്കുന്നുവെന്നും റോയല്‍ കോര്‍ട്ട് അഫയേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
 

Tags