സൗദിയുടെ രക്ഷയ്ക്ക് തുര്‍ക്കിയും പാകിസ്താനും; മക്ക സംയുക്ത കരാറിന്റെ ഭാഗമായി സൈന്യത്തെ അയക്കും

saudi

പുതുതായി രൂപീകരിച്ച 'മക്ക സംയുക്ത പ്രതിരോധ സഖ്യത്തിന്റെ ഭാഗമായാണ് തന്ത്രപ്രധാനമായ ഈ സൈനിക വിന്യാസം.

ഹൂത്തി ആക്രമണങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി സൈന്യത്തെ അയക്കാന്‍ തുര്‍ക്കിയും പാകിസ്താനും തീരുമാനിച്ചു. പുതുതായി രൂപീകരിച്ച 'മക്ക സംയുക്ത പ്രതിരോധ സഖ്യത്തിന്റെ ഭാഗമായാണ് തന്ത്രപ്രധാനമായ ഈ സൈനിക വിന്യാസം. റിയാദില്‍ ചേര്‍ന്ന സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനമുണ്ടായത്. സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും സൈനിക മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ഓഗസ്റ്റ് 7-ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് എന്നിവര്‍ ഒപ്പുവെച്ച ചരിത്രപരമായ 'മക്ക സംയുക്ത പ്രതിരോധ കരാറിന്റെ' അടിസ്ഥാനത്തിലാണ് നിലവിലെ നടപടികള്‍. മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങളെയും സൗദിയിലെ മറ്റ് തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു.

Tags