റോഡില്‍ മാലിന്യം തള്ളിയ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍
റോഡില്‍ മാലിന്യം തള്ളിയതിനും അനുമതിയില്ലാത്ത ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനും ഡ്രൈവര്‍ക്കെതിരെ ട്രാഫിക് പിഴ ചുമത്തിയിട്ടുണ്ട്
കുവൈത്തിലെ ജാബ്രിയയില്‍ റോഡില്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ബംഗ്ലാദേശ് സ്വദേശിയായ ട്രക്ക് ഡ്രൈവറെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് കസ്റ്റഡിയിലെടുത്തു. റോഡില്‍ മാലിന്യം തള്ളിയതിന് പുറമേ, താന്‍ ഓടിച്ചിരുന്ന വാഹനത്തിന് വേണ്ട ഡ്രൈവിംഗ് ലൈസന്‍സല്ല ഇയാള്‍ കൈവശം വെച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
റോഡില്‍ മാലിന്യം തള്ളിയതിനും അനുമതിയില്ലാത്ത ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനും ഡ്രൈവര്‍ക്കെതിരെ ട്രാഫിക് പിഴ ചുമത്തിയിട്ടുണ്ട്. തുടര്‍നടപടികളുടെ ഭാഗമായി നാടുകടത്തല്‍ നടപടികള്‍ക്കായി ഇയാളെ ട്രാഫിക് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. കൂടാതെ നിയമപ്രകാരം ഇയാള്‍ ഓടിച്ച വാഹനം പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുസ്ഥലങ്ങളിലെ ശുചിത്വം നിലനിര്‍ത്തുന്നതിനും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
.jpg)


