ദുബായില്‍ അപകട മേഖലയിലൂടെ യാത്ര ; വാഹനം പിടിച്ചെടുക്കും ; വന്‍ തുക പിഴ
Sat, 20 May 2023

ദുര്‍ഘട കാലാവസ്ഥയില്‍ അപകട മേഖലയില്‍ വാഹനം ഓടിച്ചാല്‍ വന്‍ പിഴയെന്ന് ആഭ്യന്തര മന്ത്രാലയം. താഴ്വാരങ്ങളിലെ ഒഴുക്ക് കൂടിയ പ്രദേശങ്ങളില്‍ വാഹനമോടിച്ചാല്‍ 200 ദിര്‍ഹമാണ് പിഴ. വെള്ളം കുത്തിയൊലിച്ചൊഴുകുന്ന താഴ്വാരങ്ങളില്‍ വാഹനങ്ങളുമായി പ്രവേശിച്ചാല്‍ പിഴയ്ക്ക് പുറമേ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും.
ഡ്രൈവറുടെ ലൈസന്‍സില്‍ 23 ബ്ലാക്ക് മാര്‍ക്കും രേഖപ്പെടുത്തും.