യുഎഇയില്‍ വിനോദ സഞ്ചാര ബോട്ട് കടലില്‍ മറിഞ്ഞ് അപകടം ; ഏഴു പേരെ രക്ഷപ്പെടുത്തി
May 24, 2023, 20:46 IST

യുഎഇയില്‍ വിനോദ സഞ്ചാര ബോട്ട് കടലില്‍ മറിഞ്ഞ് അപകടം. ഖോര്‍ഫക്കാനില്‍ രണ്ട് വിനോദ സഞ്ചാര ബോട്ടുകള്‍ കടലില്‍ മറിഞ്ഞാണ് അപകടം നടന്നത്. ബോട്ടുകളില്‍ യാത്ര ചെയ്യുകയായിരുന്ന ഏഴ് ഇന്ത്യക്കാരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവാണെന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഖോര്‍ഫക്കാനില്‍ ഷാര്‍ക് ഐലന്റിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.
ബോട്ടുകള്‍ മറിഞ്ഞതായ വിവരം ലഭിച്ചയുടന്‍ തന്നെ പ്രത്യേക രക്ഷാപ്രവര്‍ത്തക സംഘത്തെ അധികൃതര്‍ സംഭവ സ്ഥലത്തേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് ഇവരെ ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.