കുവൈത്തില്‍ മൂന്ന് ഇറാനികള്‍ക്ക് വധശിക്ഷ
May 1, 2026, 12:51 IST
120 കിലോ ഹഷീഷും 10000 ലഹരി ഗുളികകളുമായി കുബ്ബാര്‍ ദ്വീപിനടുത്തുവച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ലഹരിമരുന്നു കേസില്‍ മൂന്ന് ഇറാനികള്‍ക്കെതിരെ കുവൈത്ത് പ്രാഥമിക കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. വന്‍തോതില്‍ ലഹരിമരുന്ന് രാജ്യത്തേക്കു കടത്താന്‍ ശ്രമിച്ചതാണ് ഇവര്‍ക്കെതിരായ കുറ്റം. കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂവരെയും തൂക്കിലേറ്റാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
120 കിലോ ഹഷീഷും 10000 ലഹരി ഗുളികകളുമായി കുബ്ബാര്‍ ദ്വീപിനടുത്തുവച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
.jpg)