ഓണം റിലീസായി മൂന്ന് ചിത്രങ്ങള്‍ ; നല്ല സിനിമയാണെങ്കില്‍ മൂന്ന് സിനിമകള്‍ക്കും പ്രേക്ഷകരുണ്ടാകും ; പൃഥ്വിരാജ്

khalifa

തങ്ങള്‍ ഓണം റിലീസായി ഖലീഫ പ്രഖ്യാപിക്കുന്ന സമയത്ത് മറ്റൊരു ഓണം റിലീസ് തന്നെ മലയാള സിനിമയില്‍ പ്രഖ്യാപിച്ചിരുന്നില്ല എന്ന് പൃഥ്വിരാജ് പറഞ്ഞു

വമ്പന്‍ ഓണം ക്ലാഷിന് തയാറെടുക്കുകയാണ് മലയാള സിനിമ. ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിം, പൃഥ്വിരാജ് ചിത്രം ഖലീഫ, നിവിന്റെ ബത്ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് ഇത്തവണത്തെ ഓണം റിലീസുകള്‍. ഇപ്പോഴിതാ ഈ ഓണം ക്ലാഷിനെപ്പറ്റി മനസുതുറക്കുകയാണ് പൃഥ്വിരാജ്. തങ്ങള്‍ ഓണം റിലീസായി ഖലീഫ പ്രഖ്യാപിക്കുന്ന സമയത്ത് മറ്റൊരു ഓണം റിലീസ് തന്നെ മലയാള സിനിമയില്‍ പ്രഖ്യാപിച്ചിരുന്നില്ല എന്ന് പൃഥ്വിരാജ് പറഞ്ഞു. നല്ല സിനിമയാണെങ്കില്‍ മൂന്ന് സിനിമകള്‍ക്കും പ്രേക്ഷകരുണ്ടാകും എന്നും പൃഥ്വിരാജ് പറഞ്ഞു.

'ഖലീഫ 2026 ഓണത്തിന് റിലീസ് ചെയ്യാന്‍ എന്ന് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന സമയത്ത് മറ്റൊരു ഓണം റിലീസ് തന്നെ മലയാള സിനിമയില്‍ പ്രഖ്യാപിച്ചിരുന്നില്ല. 2025 ഒക്ടോബര്‍ 15 നാണ് ഖലീഫ ഞങ്ങള്‍ അനൗണ്‍സ് ചെയ്യുന്നത്. അന്ന് എല്ലാവരും ചോദിച്ചത് 2026 ഓണത്തിന് എന്തിനാണ് ഇപ്പോഴേ അനൗണ്‍സ് ചെയ്യുന്നത് എന്നാണ്. ഓണത്തിന് തന്നെ ആഗസ്റ്റ് 20 ണ് റിലീസ് എന്നതും ഞങ്ങള്‍ ആണ് ആദ്യം പ്രഖ്യാപിച്ചത്. പക്ഷെ അത് കുഴപ്പമില്ല. ഓണക്കാലത്ത് ഒന്നില്‍ കൂടുതല്‍ സിനിമകള്‍ തിയേറ്ററില്‍ ഉണ്ടായത് കൊണ്ട് കുഴപ്പമില്ല. നല്ല സിനിമയാണെങ്കില്‍ മൂന്ന് സിനിമകള്‍ക്കും പ്രേക്ഷകരുണ്ടാകും', പൃഥ്വിയുടെ വാക്കുകള്‍.


 

Tags