ഖാട്ട് മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍
Nov 20, 2023, 14:39 IST

വന്‍തോതില്‍ ഖാട്ട് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്നുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ കോസ്റ്റ്ഗാര്‍ഡ് പൊലീസാണ് മൂവരേയും പിടികൂടിയത്. മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായതായി ആര്‍ ഒ പി അറിയിച്ചു.