കുവൈത്തില്‍ മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍

domestic workers

ഓരോ പത്ത് തൊഴിലാളികളിലും ഏകദേശം നാലുപേര്‍ ഇന്ത്യക്കാരാണ്.

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ പത്ത് തൊഴിലാളികളിലും ഏകദേശം നാലുപേര്‍ ഇന്ത്യക്കാരാണ്. നിലവില്‍ മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളാണ് കുവൈറ്റില്‍ ജോലി ചെയ്യുന്നത്.

മൊത്തം ഗാര്‍ഹിക തൊഴിലാളികളുടെ 39 ശതമാനത്തോളം വരുന്ന ഇന്ത്യക്കാരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഗാര്‍ഹിക മേഖലയില്‍ മാത്രമല്ല, കുവൈറ്റിലെ മൊത്തം ജനസംഖ്യയിലെ വിദേശികളുടെ കണക്കെടുത്താലും ഇന്ത്യക്കാര്‍ തന്നെയാണ് ഏറ്റവും മുന്നില്‍. ഏകദേശം പത്തുലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളാണ് രാജ്യത്തിന്റെ വിവിധ മേഖലകളിലായി കഴിയുന്നത്.

Tags