കുവൈറ്റില്‍ വീണ്ടും വ്യോമാക്രമണ ഭീഷണി

kuwait flag

നിലവിലെ സാഹചര്യം സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയോടെയും സൂക്ഷ്മമായും നിരീക്ഷിച്ചുവരികയാണ്.

കുവൈറ്റില്‍ വീണ്ടും വ്യോമാക്രമണ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി. ശത്രുക്കളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തത് മൂലമാണെന്ന് ആര്‍മി ജനറല്‍ സ്റ്റാഫ് അറിയിച്ചു.

നിലവിലെ സാഹചര്യം സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയോടെയും സൂക്ഷ്മമായും നിരീക്ഷിച്ചുവരികയാണ്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പൂര്‍ണ്ണമായ ശാന്തത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്ന് തകര്‍ന്നുവീഴുന്ന അവശിഷ്ടങ്ങള്‍ക്ക് അടുത്തേക്ക് പോകരുതെന്നും സുരക്ഷാ മന്ത്രാലയങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Tags